ന്യൂഡല്‍ഹി: പാരാബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബാസിലില്‍ നടന്ന പാരാബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരങ്ങൾ 12 മെഡലുകളുമായാണ് തിരിച്ചെത്തിയത്.
ലോക പാരാബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി - PM Narendra Modi
130 കോടി ഭാരതീയരും താരങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി മോദിയുടെ ട്വീറ്റ്.
![ലോക പാരാബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4267129-1030-4267129-1566983656172.jpg)
മോദി
130 കോടി ഭാരതീയരും താരങ്ങളുടെ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ നേട്ടം അങ്ങേയറ്റം സന്തോഷകരവും പ്രചോദനാത്മകവുമാണ്. ടീമംഗങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചതെന്നും മോദി പറഞ്ഞു. നേരത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ജേതാക്കളെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. 1.82 കോടിയുടെ ക്യാഷ് അവാർഡും അദ്ദേഹം വിതരണം ചെയ്തിരുന്നു.