പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു - കേന്ദ്ര മന്ത്രിസഭാ യോഗം
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 കല്യാൺ മാർഗിൽ വച്ചാണ് യോഗം ചേർന്നത്
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 കല്യാൺ മാർഗിൽ വച്ചാണ് യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവരടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. മാസ്‌ക്കുകൾ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമാണ് മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തത്.