ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രചോദനം നല്‍കിയെന്ന് ഭാരത് ബയോടെക്. ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള പ്രതിബന്ധതയെ ഊട്ടിയുറപ്പിക്കുവാന്‍ സന്ദര്‍ശനം സഹായിച്ചെന്ന് കമ്പനി വ്യക്തമാക്കി. ജീനോം വാലിയിലെ ഭാരത് ബയോടെക് സ്ഥാപനത്തില്‍ ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പൊതുജനാരോഗ്യ കാര്യങ്ങളിലും കൊവിഡ് പോരാട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ഊര്‍ജക്ഷമതയോടെ പങ്കെടുക്കാന്‍ സന്ദര്‍ശനം പ്രചോദനമായെന്നും കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രചോദനം നല്‍കിയെന്ന് ഭാരത് ബയോടെക്
കൊവാക്‌സിന്‍ വികസന പരീക്ഷണങ്ങള്‍ നടക്കുന്ന ജീനോം വാലിയിലെ ഭാരത് ബയോടെക് സ്ഥാപനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു
ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് ഭാരത് ബയോടെകിന്‍റെ നേതൃത്വത്തിലാണ്. ഐസിഎംആറിന്‍റെ സംയുക്ത സഹകരണത്തിലാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോവുന്നത്. നിലവില്‍ മൂന്നാംഘട്ട ട്രയലിലാണ് കൊവാക്‌സിന്‍. 26,000 വളന്‍റിയര്‍മാരാണ് മൂന്നാം ഘട്ട ട്രയലില്‍ പങ്കെടുക്കുന്നത്. വാക്‌സിന്‍ വികസനത്തെക്കുറിച്ച് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. ഭാരത് ബയോടെക് സ്ഥാപകനും ചെയര്‍മാനുമായ കൃഷ്‌ണ എല്ലയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്‌തു. വാക്‌സിന്‍ ട്രയലിലേര്‍പ്പെട്ട ശാസ്‌ത്രജ്ഞരെ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ശാസ്ത്രജ്ഞരുടെ സംഘം ഐസിഎംആറുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും മോദി ട്വീറ്റില്‍ പറയുന്നു. അഹമ്മദാബാദില്‍ നിന്നും ഉച്ചക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രില ഹക്കിം പേട്ട് എയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തിയത്. തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു.