ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിൻ നൽകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചർച്ച. വാക്സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി വിലയിരുത്തും. വാക്സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും - ഭാരത് വാർത്ത
വൈകുന്നേരം നാല് മണിക്കാണ് ചർച്ച. വാക്സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി വിലയിരുത്തും
![പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും PM Modi's meeting with CM discuss COVID-19 situation നരേന്ദ്ര മോദി ഭാരത് വാർത്ത india news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10196090-649-10196090-1610335686620.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
വാക്സിൻ വിതരണത്തിന്‍റെ മുൻഗണനാക്രമത്തെ കുറിച്ചും ചർച്ചയിൽ തീരുമാനമാകും. കൊവിഡ് വാക്‌സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.