ലക്‌നൗ: രണ്ടാം മോദി സര്‍ക്കാരിന്‍റെ നടപടികളെ പ്രശംസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് നീക്കിയത് മുതല്‍ രാമ ക്ഷേത്ര നിര്‍മാണം വരെ മോദി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ എടുത്ത ചരിത്രപ്രധാനമായ തീരുമാനങ്ങള്‍ പ്രശംസനീയമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ കൊവിഡ് മഹാമാരിക്ക് മുന്നില്‍ പകച്ചു നിന്നപ്പോള്‍ മോദി സര്‍ക്കാരിന്‍റെ നടപടികള്‍ ലോകത്തിന് മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്‍റെ രണ്ടാം വരവ് ചരിത്രമെന്ന് യോഗി ആദിത്യനാഥ് - മോദി സര്‍ക്കാരിന്‍റെ രണ്ടാം വരവ്
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് നീക്കിയത് മുതല്‍ രാമ ക്ഷേത്ര നിര്‍മാണം വരെ മോദി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ എടുത്ത ചരിത്രപ്രധാനമായ തീരുമാനങ്ങള്‍ പ്രശംസനീയമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയാണ് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യ ഇപ്പോള്‍ സ്വയം പര്യാപ്‌തതയുടെ മാര്‍ഗത്തിലാണ്. നാളെ ഇന്ത്യ ലോകത്തിന്‍റെ നിര്‍മാണശാലയാകും.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയുടെ വലിയോരു സ്വപ്‌നമാണ് മോദി സര്‍ക്കാര്‍ നിറവേറ്റിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് ഇന്ത്യയുടെ തീരുമാനം വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് അംഗീകരം ലഭിച്ചത് മോദി സര്‍ക്കാരിന്‍റെ നേതൃത്വത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.