കേരളം

kerala

ETV Bharat / bharat

മോദിയുടെ പ്രതിച്ഛായയാണ് ഇന്ത്യയുടെ ബലഹീനത: രാഹുൽ ഗാന്ധി

രാജ്യത്തിനുമേൽ ഒരു പ്രത്യേക രീതിയിൽ സമ്മർദ്ദം ചെലുത്താൻ ചൈന ആലോചിക്കുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ആക്രമിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി.

മോദി  രാഹുൽ ഗാന്ധി  മോദിയുടെ 'ശക്തനായ നേതാവ്'  ഇന്ത്യയുടെ ബലഹീനത  PM Modi's fabricated strongman image  Rahul Gandhi  India's biggest weakness
രാഹുൽ ഗാന്ധി

By

Published : Jul 20, 2020, 12:07 PM IST

ന്യൂഡൽഹി: ചൈന ഇന്ത്യയുടെ പ്രദേശം ഇപ്പോഴും കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്താൻ വ്യാജ പ്രതിച്ഛായ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി അധികാരത്തിലെത്താൻ തികച്ചും വ്യാജമായ ഒരു പ്രതിച്ഛായ ജനങ്ങൾക്ക് മുമ്പിൽ മോദി കെട്ടിച്ചമച്ചു. അത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശക്തിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനതയും അത് തന്നെയാണ്.- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ചൈനയ്ക്ക് തന്ത്രപരമായ ഒരു ഗെയിം പ്ലാൻ ഉണ്ട്. ഇത് വെറും ഒരു അതിർത്തി പ്രശ്‌നമല്ല. ചൈനക്കാർ ഇന്ന് നമ്മുടെ പ്രദേശത്ത് നിലനിൽക്കുന്നു എന്നതാണ് എനിക്ക് ആശങ്ക. തന്ത്രപരമായി ചിന്തിക്കാതെ ചൈനക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

"ചൈന തന്ത്രപരമായി അവരുടെ സ്ഥാനം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത് ഗാൽവാനാണെങ്കിലും, ഡെംചോക്ക് ആയാലും അല്ലെങ്കിൽ പാങ്കോങ്ങ് തടാകമായാലും. നമ്മുടെ ദേശീയപാതയെ അവർ അസ്വസ്ഥരാക്കുന്നു. പാകിസ്ഥാനുമായി ചേർന്ന് കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാൽ ഇത് കേവലം ഒരു അതിർത്തി പ്രശ്‌നമല്ല. അവർ ഒരു പ്രത്യേക രീതിയിൽ രാജ്യത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ ആലോചിക്കുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ആക്രമിക്കാനാണ് ചൈന ശ്രമിക്കുന്നത്. മികച്ച രാഷ്ട്രീയക്കാരനാകാൻ നരേന്ദ്ര മോദിക്ക് 'ചപൻ ഇഞ്ച് 'എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ട്. ചൈനക്കാർ ആക്രമിക്കുന്ന യഥാർത്ഥ ആശയം ഇതാണ്. അവർ അടിസ്ഥാനപരമായി മിസ്റ്റർ നരേന്ദ്ര മോദിയോട് പറയുന്നു, ഞങ്ങൾ പറയുന്നത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ ശക്തനായ നേതാവ് എന്ന ആശയം ഞങ്ങൾ നശിപ്പിക്കും."- രാഹുൽ ഗാന്ധി പറഞ്ഞു.

എനിക്ക് ആശങ്കയുണ്ട്, ചൈനക്കാർ ഇന്ന് നമ്മുടെ പ്രദേശത്തുണ്ട്. എന്നാൽ അവർ നമ്മുടെ ഒരു ഇഞ്ച് പോലും തൊട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പരസ്യമായി പറഞ്ഞിട്ടുണ്ട്. തന്‍റെ പ്രതിച്ഛായ ചൂഷണം ചെയ്യാൻ കഴിയുമെന്ന് ചൈനക്കാരെ മനസ്സിലാക്കാൻ അദ്ദേഹം അനുവദിക്കുകയാണെങ്കിൽ, ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഒരു ഇന്ത്യക്കാരും വില നൽകില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details