ലക്നോ: നരേന്ദ്രമോദി പിന്നോക്ക സമുദായക്കാരനായിരുന്നെങ്കിൽ പ്രധാനമന്ത്രി ആക്കാൻ ആർഎസ്എസ് അനുകൂലിക്കുമായിരുന്നോയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പി - ബിഎസ്പി സഖ്യത്തിനെതിരെ ജാതീയമായി അധിക്ഷേപം നടത്തുന്ന മോദിയുടെ നിലപാട് പരിഹാസ്യവും ബാലിശവുമാണെന്നും മായാവതി ആരോപിച്ചു.രാഷ്ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുകയാണ് എസ്.പി-ബി.എസ്.പി സഖ്യമെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ് മായാവതിയുടെ പ്രസ്താവന.
മോദി പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയല്ലെന്ന് രാജ്യത്തെ എല്ലാവർക്കും അറിയുന്നതാണ്. ഇതുവരെ ജാതിവിവേചനങ്ങള്‍ അനുഭവിക്കാത്ത മോദിക്ക് തങ്ങളുടെ സഖ്യത്തിനെതിരെ അപക്വമായി പ്രസ്താവന നടത്താൻ എങ്ങനെയാണ് സാധിക്കുന്നത്. ജാതീയമായി വേർതിരിവുകൾ അനുഭവിക്കുന്ന തങ്ങൾ ജാതിവിരുദ്ധത പ്രചരിപ്പിക്കുക എങ്ങനെയാണെന്നും മായാവതി ചോദിച്ചു. ഉത്തർപ്രദേശിൽ മോദിക്ക് എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് ജാതീയ അധിക്ഷേപങ്ങൾ നടത്തി പരിഹാസ്യനാകുന്നതെന്നും മായാവതി പറഞ്ഞു.
മോദി പിന്നോക്ക ജാതിയായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയാവുമായിരുന്നോ? മായാവതി - rss
എസ്പി-ബിഎസ്പി സഖ്യം ജാതീയത ആയുധമാക്കുകയാണെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ് മായാവതിയുടെ ചോദ്യം
പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്എസ് അനുകൂലുക്കുമായിരുന്നോ : മായാവതി
ആർഎസ്എസ് കല്ല്യാൺ സിങ്ങിനോട് എന്താണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം. നരേന്ദ്രമോദി താഴ്ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്.എസ് അനുവദിക്കുമായിരുന്നോ.തോൽവി ഉറപ്പായതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്രമോദി മോശം ഭാഷയും തരംതാഴ്ന്ന ആരോപണങ്ങളും ഉന്നയിക്കുന്നത് വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം പൂർത്തീകരിക്കപ്പെടില്ലെന്നും മായാവതി വാർത്താസമ്മേളനത്തിൽ ആരാഞ്ഞു.