ന്യൂഡല്‍ഹി:മകര സംക്രാന്തിയും പൊങ്കലും മാഘ് ബിഹും ആഘോഷിക്കുന്നവര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ട്വീറ്റുകളിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ആശംസ അറിയിച്ചത്. ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രകൃതിയുടെ നിറങ്ങളും പാരമ്പര്യവും സംസ്കാരവും ഒത്തുചേരുന്ന സമ്പല്‍ സമൃദ്ധമായ മകര സംക്രാന്തി ആശംസിക്കുന്നവെന്നും അസമിലെ സഹോദരീസഹോദരന്മാര്‍ക്ക് പ്രതീക്ഷയും സമൃദ്ധിയും മുന്നോട്ടുവയ്ക്കുന്ന മാഘ് ബിഹു ആശംസകളെന്നുമാണ് മോദിയുടെ ട്വീറ്റ്.
മകര സംക്രാന്തി,മാഘ് ബിഹു, പൊങ്കല്‍ ആശംസകളുമായി നരേന്ദ്രമോദി - ന്യൂഡല്‍ഹി
വിവിധ ട്വീറ്റുകളിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ അറിയിച്ചിരിക്കുന്നത് . മോദിയെ കൂടാതെ രാഹുല്‍ ഗാന്ധിയും ജനങ്ങള്‍ക്ക് ആശംസ അറിയിച്ചിട്ടുണ്ട്
നരേന്ദ്രമോദി
എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പൊങ്കല്‍ ആശംസ അറിയിച്ചിരിക്കുന്നത്. മോദിയെ കൂടാതെ രാഹുല്‍ ഗാന്ധിയും ജനങ്ങള്‍ക്ക് ആശംസ അറിയിച്ചിട്ടുണ്ട് .