ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിച്ചു. കൊവിഡ് അണുബാധയിൽ നിന്ന് എത്രയും പെട്ടന്ന് അദ്ദേഹം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബ്രസീൽ പ്രസിഡന്‍റിന് രോഗം ഭേദമാകാൻ പ്രാര്‍ഥിച്ച് നരേന്ദ്ര മോദി
കൊവിഡ് അണുബാധയിൽ നിന്ന് എത്രയും പെട്ടന്ന് അദ്ദേഹം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
തലസ്ഥാനമായ ബ്രസീലിയയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജെയർ ബോൾസോനാരോ തനിക്ക് കൊവിഡ് ബാധിച്ചതായി അറിയിച്ചത്. താൻ ഒരു കായികതാരമായിരുന്നത് തന്നെ വൈറസിൽ നിന്ന് സംരക്ഷിക്കുമെന്നും കൊവിഡ് തനിക്ക് ഒരു ചെറിയ പനിക്കപ്പുറം ഒന്നും ആവില്ലെന്നും അദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ബോൾസോനാരോ പൊതുപരിപാടികളിൽ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫ്ലോറിഡയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് അദ്ദേഹത്തിന് വൈറസ് പരിശോധന നടത്തിയത്.
കൊവിഡ് ബാധിതതരുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. ബ്രസീലിൽ 65,000ലധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 1,623,284 ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.