മോദി നാളെ ഗുണ്ടൂരില്‍; പ്രതിക്ഷേധവുമായി നായിഡു - മോദി
നാളെ ഗുണ്ടൂരില്‍ നടക്കുന്ന മെഗാ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഇതിന് പുറമെ ഫെബ്രുവരി 27ന് വിശാഖപട്ടണത്ത് നടക്കുന്ന യോഗത്തിലും മോദി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നായിഡു മോദി
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ ആന്ധ്രാസന്ദര്‍ശനം തെലുങ്ക് രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മോദിയുടെ ആന്ധ്രാ സന്ദര്‍ശനത്തില്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെയാണ് നായിഡുവിന്‍റെ പ്രതിക്ഷേധം.