ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബർ 31നകം കർതാർപൂർ ഇടനാഴിയുടെ നിർമാണവും നവീകരണ ജോലികളും പൂർത്തിയാക്കുമെന്ന് നേരത്തെ ഹർസിമ്രത്ത് അറിയിച്ചിരുന്നു. ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാര്‍ഷികത്തില്‍ ഇടനാഴി വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും. കര്‍താര്‍പൂര്‍ ഇടനാഴി ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് നവംബര്‍ ഒമ്പത് മുതല്‍ തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി.
കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ എട്ടിന് തുറന്നു കൊടുക്കും - കര്‍താര്‍പൂര്‍ ഇടനാഴി
ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാര്‍ഷികത്തില്‍ ഇടനാഴി വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാം.
നാലുകിലോമീറ്റര്‍ നീളമുള്ള കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. ഗുരു നാനാക് തന്‍റെ അവസാന 18 വര്‍ഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ്. പാക്-ഇന്ത്യ അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ നരോവാളിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്.കഴിഞ്ഞ വർഷം നവംബർ 26ന് ഗുര്‍ദാസ്പൂരില്‍ ഇടനാഴിക്കുള്ള തറക്കല്ലിടല്‍ കര്‍മം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. 2018 നവംബര്‍ 28ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇടനാഴിക്ക് തറക്കല്ലിട്ടിരുന്നു.