അഹമ്മദാബാദ്: ശത്രുസേനയുടെ വിമാനം വെടിവച്ചിടുന്നതിനിടെ സ്വന്തം വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്‍റ കൈയില്‍ അകപ്പെട്ട വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപദ്രവിക്കരുതെന്ന് പാക് സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ജുനഘഢില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ശക്തനായ പ്രധാനമന്ത്രിയാണെന്നും യോഗിപറഞ്ഞു.
അഭിനന്ദന് ഒന്നും സംഭവിക്കരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി; യോഗി ആദിത്യനാഥ് - അഭിനന്ദന്‍ വര്‍ധമാന്‍
വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ശക്തനായ പ്രധാനമന്ത്രിയാണ് മോദി എന്നതിന്‍റെ തെളിവാണിതെന്നും യോഗി.
വകതിരിവില്ലാതെ പാകിസ്ഥാന്‍ നമ്മളെ ആക്രമിച്ചൊരു കാലമുണ്ടായിരുന്നു. ആ സമയങ്ങളില്‍ അവരുടെ കൈയില്‍ അകപ്പെട്ടിരുന്ന നമ്മുടെ സൈനികരെ രക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഇന്ന് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് നമ്മുടെ ധീരന്മാരായ വ്യോമ സേനാംഗങ്ങള്‍ വെടിവച്ചിട്ടു. ജവാന്മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പ്രത്യാഘാതം പാകിസ്ഥാന്‍ നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത് ശക്തനായ പ്രധാനമന്ത്രിയാണ് മോദി എന്നതിന്‍റെ തെളിവാണെന്നും യോഗി അവകാശപ്പെട്ടു.
ഉപ കുംഭമേളയായിട്ടാണ് ശിവരാത്രിയെ ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രയാഗരാജിലെ മഹാ കുംഭമേളയില്‍ ഏകദേശം 30 കോടിയോളം പേര്‍ പുണ്യസ്നാനം ചെയ്തതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 2013ലെ കുംഭമേള സമയത്ത് വൃത്തിഹീനത, പക്ഷാഭേദം എന്നിവയെ കുറിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ഇപ്രാവശ്യം അത്തരം ചോദ്യങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് കുംഭമേള ഒരുക്കിയത്. അതിന് കാരണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള മേല്‍നോട്ടമായിരുന്നെന്നും യോഗി കൂട്ടിച്ചേര്‍ത്തു.