കേരളം

kerala

ETV Bharat / bharat

മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി - ജാർഖണ്ഡ് വാർത്ത

പ്രധാനമന്ത്രി മറ്റൊരു ലോകത്താണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം അറിയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

PM Modi wants a 'scared' India weak people: Rahul Gandhi Rahul Gandhi news jharkhand election campaign news jharkhad latest news രാഹുൽ ഗാന്ധി വാർത്ത രാജ് മഹലിൽ നടന്ന പൊതു റാലി ജാർഖണ്ഡ് വാർത്ത
മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

By

Published : Dec 12, 2019, 6:25 PM IST

റാഞ്ചി: ദുർബലരായ ജനങ്ങളെയും ഭിന്നിച്ച ഇന്ത്യയെയും സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി-മതത്തിന്‍റെ പേരിൽ ഇന്ത്യയെ വിഭജിപ്പിച്ചാണ് മോദി പ്രധാനമന്ത്രി ആയതെന്നും ഭയചകിതമായ ഇന്ത്യയെയാണ് നരേന്ദ മോദി കാണുന്നതെന്നും രാജ് മഹലിൽ നടന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മറ്റൊരു ലോകത്താണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം അറിയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പണപ്പെരുപ്പവും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും അദ്ദേഹം അറിയുന്നില്ല. എന്നാല്‍ അദാനി ഗ്രൂപ്പിന് സന്തോഷിക്കാനുള്ള സഹായം മോദി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരിൽ നിന്നും പണം തട്ടിയെടുത്ത് വ്യവസായികൾക്ക് നൽകി. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരായിരുന്നു പ്രധാന മന്ത്രിയെന്നും ബില്ലിൽ ജനങ്ങളുടെ അഭിപ്രായം ചോദിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ABOUT THE AUTHOR

...view details