ന്യുഡല്‍ഹി: യുവാക്കള്‍ റെക്കോഡ് ശതമാനത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. ഞായറാഴ്ച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മോദിയുടെ ട്വിറ്റര്‍ പേജില്‍ യുവാക്കാള്‍ക്കായി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
യുവാക്കള്‍ക്കായി മോദിയുടെ ട്വിറ്റര്‍ സന്ദേശം - ലോക്സഭാ തെരഞ്ഞെടുപ്പ്
യുവാക്കള്‍ റെക്കോഡ് ശതമാനത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു- നരേന്ദ്ര മോദി
2019 ലോക്സഭ തെരഞ്ഞെയുപ്പിന്‍റെ അടുത്ത ഘട്ടം എത്തിയിരിക്കുകയാണ്. ആറാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാവരും വോട്ടു ചെയ്യണമെന്നും മണ്ഡലത്തിലെ യുവാക്കള്‍ റെക്കോഡ് ശതമാനത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി ട്വിറ്റിറില്‍ കുറിച്ചു.
ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 19 നാണ് അവസാനഘട്ട വോട്ടെടുപ്പ് . വോട്ടെണ്ണൽ മെയ് 23 ന്.