ന്യൂഡല്‍ഹി: പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മന്‍ കി ബാത്തിലൂടെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികള്‍ക്കെതിരായ ക്ഷമയുടെ വിജയം കൂടിയാണ് ദസ്‌റ. കൊവിഡ് പ്രതിരോധം ഉള്‍കൊണ്ട് സമംയമനം പാലിച്ചാണ് ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതെന്നും അതിനാല്‍ ഈ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് ദസ്‌റ ആഘോഷങ്ങള്‍ക്ക് നിരവധി മേളകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തവണ അതിന് മാറ്റം വന്നിരിക്കുന്നു. റാംലീലയുടെ മൂന്ന് ഉത്സവങ്ങളും വലിയ ആകർഷണമായിരുന്നു. പക്ഷേ ഇപ്പോള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇത്തവണ എല്ലാ വലിയ സമ്മേളനങ്ങളും നിരോധിച്ചു. ഈദ്, ശരദ് പൂർണിമ, വാൽമീകി ജയന്തി, ധന്തേശ്രസ്, ദീപാവലി, ഛത്ത് പൂജ, ഗുരു നാനാക് ദേവ് ജയന്തി തുടങ്ങിയ ആഘോഷങ്ങളും നിയന്ത്രണങ്ങളോടെ ആഘോഷിക്കും.
ആഘോഷങ്ങൾക്ക് നിയന്ത്രണം വേണം: ആരോഗ്യപ്രവർത്തകരെ ഓർമിക്കണമെന്നും പ്രധാനമന്ത്രി - PM Modi
പ്രതിസന്ധികള്‍ക്കെതിരായ ക്ഷമയുടെ വിജയം കൂടിയാണ് ദസ്‌റയെന്ന് മോദി.
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാന മന്ത്രി
ലോക്ക്‌ഡൗണ്‍ സമയത്ത് സമൂഹത്തിന് വേണ്ടി കര്‍മ്മനിരതരായിരുന്ന ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റ് ജോലിക്കാരേയും ഉത്സവ വേളയില്‍ ഓര്‍മ്മിക്കണമെന്നും മോദി പറഞ്ഞു. അതിര്‍ത്തിയില്‍ നമ്മള്‍ക്ക് കാവല്‍ നില്‍ക്കുന്ന സൈനികരെയും ഈ അവസരത്തില്‍ ഓര്‍ക്കണം. ധീരന്മാരായ സൈനികര്‍ക്കായി ഉത്സവത്തിന് നിങ്ങളുടെ വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്നും മോദി പറഞ്ഞു.