കേരളം

kerala

ETV Bharat / bharat

പൂർണ്ണ അവബോധത്തോടും ജാഗ്രതയോടും കൂടി കൊവിഡിനെ നേരിടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി - സാമൂഹിക അകലം

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് മികച്ചതാണ്. നമ്മുടെ രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തിലുള്ള മരണനിരക്കും വളരെ കുറവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡൽഹി  കൊവിഡിനെ നേരിടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി  പ്രധാനമന്ത്രി  സാമൂഹിക അകലം  കൊവിഡ്
പൂർണ്ണ അവബോധത്തോടും ജാഗ്രതയോടും കൂടെ കൊവിഡിനെ നേരിടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

By

Published : Jul 26, 2020, 2:57 PM IST

Updated : Jul 26, 2020, 4:18 PM IST

ന്യൂഡൽഹി:മാസ്കുകൾ ധരിക്കേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തിൽ 'പൂർണ്ണ അവബോധവും ജാഗ്രതയും' പുലർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിമാസ "മൻ കി ബാത്ത്" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യം കൊവിഡിനെതിരെ ഐക്യത്തോടെ പോരാടുകയും അത് നിരവധി ആശങ്കകൾ തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു.

പൂർണ്ണ അവബോധത്തോടും ജാഗ്രതയോടും കൂടി കൊവിഡിനെ നേരിടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് മികച്ചതാണ്. നമ്മുടെ രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തിലുള്ള മരണനിരക്കും വളരെ കുറവാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. പലയിടങ്ങളിലും കൊവിഡ് അതിവേഗം പടരുകയാണ്. നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

ഫെയ്സ് മാസ്ക് ധരിക്കേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു, ഫെയ്സ് മാസ്ക്, ഉപയോഗിക്കുക, ഒരു 'ഗാംച' അല്ലെങ്കിൽ തൂവാലകൾ ഉപയോഗിച്ച് മുഖം മറക്കാം. രണ്ട് യാർഡ് അകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങളാണ് കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള ആയുധങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

അസ്വസ്ഥത കാരണം മുഖത്തുനിന്ന് മാസ്‌ക് മാറ്റുന്നതിന് മുമ്പ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര പോരാളികളെ കുറിച്ച് ആലോചിക്കണമെന്നും മൻ കി ബാത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

അവർ മണിക്കൂറുകളോളം മാസ്ക് ധരിക്കുന്നതും ജീവൻ രക്ഷിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതും നിങ്ങൾക്ക് കാണാമെന്നും ചിലപ്പോൾ എട്ട് മുതൽ പത്ത് മണിക്കൂർ വരെ ആരോഗ്യ പ്രവർത്തകർ മാസ്ക് ധരിക്കാറുണ്ടെന്നും അത് അവരെ അസ്വസ്ഥരാക്കുന്നില്ലയെന്നും അവരെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Last Updated : Jul 26, 2020, 4:18 PM IST

ABOUT THE AUTHOR

...view details