ലഖ്‌നൗ: രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും എല്ലാവരെയും പ്രധാനമന്ത്രി പ്രതിനിധീകരിക്കുമെന്നും ക്ഷണിക്കപ്പെട്ടവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ക്രമീകരണങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ പ്രതിനിധീകരിക്കുന്നു; യോഗി ആദിത്യനാഥ്
ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാണ് വരേണ്ടതെന്നും എല്ലാ ജനങ്ങളെയുമാണ് ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാകും ചടങ്ങ് നടക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 4, 5 തീയതികളിൽ ജനങ്ങൾ വീടുകളിൽ ചിരാതുകൾ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതനേതാക്കന്മാർ ക്ഷേത്രങ്ങൾ അലങ്കരിക്കണം. ക്ഷേത്രങ്ങളിൽ 'ദീപോത്സവം', 'അഖണ്ഡ് രാമായണ പാത' എന്നിവ സംഘടിപ്പിക്കണം. ഈ വേളയിൽ രാമ ക്ഷേത്രത്തിനായി ജീവൻ ത്യാഗം ചെയ്‌ത പൂർവ്വികരെ അനുസ്‌മരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇതൊരു ചരിത്ര നിമിഷമാണ്. 500 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.