മോദിയുടെ തായ്‌ലാന്‍റ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം - മോദിയുടെ തായ്‌ലാന്‍റ് സന്ദര്‍ശനം
തായ്‌ലാന്‍റില്‍ വെച്ച് നടക്കുന്ന 16ാമത് ആസിയാന്‍ ഇന്ത്യ, 14ാമത്സ്റ്റ് ഈഏഷ്യ ,ആര്‍.സി.ഇ.പി ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ തായ്‌ലന്‍റ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. സന്ദര്‍ശനത്തോടനുബന്ധിച്ച് തായ്‌ലാന്‍റില്‍ വെച്ച് നടക്കുന്ന 16ാമത് ആസിയാന്‍ ഇന്ത്യ, 14ാമത് ഈസ്റ്റ്ഏഷ്യ, ആര്‍.സി.ഇ.പി ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും. തായ്‌ലന്‍റ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഉ ചായുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ആസിയാന്‍ ഗ്രൂപ്പ് അംഗങ്ങളായ ബ്രൂണൈ, കംബോഡിയ, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, സിംഗപ്പൂര്‍, തായ്‌ലന്‍റ്, ഫിലിപ്പീന്‍സ്, ലാവോസ്, വിയറ്റ്നാം എന്നീ പത്ത് രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നീ എഫ്.ടി.എ അംഗരാജ്യങ്ങളുമാണ് ആര്‍.സി.ഇ.പി രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ 4വരെയാണ് സന്ദര്‍ശനം.