കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ക്യാമ്പയിന് ഇന്ന് തുടക്കം - PM Modi

ദേശീയ കായികദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്

പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ക്യാമ്പയിന് ഇന്ന് തുടക്കം

By

Published : Aug 29, 2019, 10:21 AM IST

Updated : Aug 29, 2019, 12:01 PM IST

ന്യൂഡല്‍ഹി:ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ ക്യാമ്പയിന് ഇന്ന് തുടക്കം. കായിക വിനോദം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ക്യാമ്പയിന്‍ നടക്കുക.

പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ജനങ്ങളെ ഈ വിവരം അറിയിച്ചിരുന്നു. ക്യാമ്പയിനില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും പങ്കെടുക്കുന്നവര്‍ക്ക് ഫിറ്റ്നസ് പ്രതിജ്ഞ നല്‍കുകയും ചെയ്യും.

Last Updated : Aug 29, 2019, 12:01 PM IST

ABOUT THE AUTHOR

...view details