ന്യൂഡൽഹി:പതിനൊന്നാമത് പ്രതിരോധ എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിൽ ഉദ്ഘാടനം ചെയ്യും. 38 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും സേനാ മേധാവികളും പ്രതിരോധ എക്‌സ്‌പോ 2020യിൽ പങ്കാളികളാകും. എക്സ്പോയിലൂടെ പ്രതിരോധ രംഗത്ത് പുതിയ സാങ്കേതിക വിദ്യകളും പ്രശ്നങ്ങൾക്ക് സാങ്കേതികമായ പരിഹാര മാർഗങ്ങളും പരിചയപ്പെടുത്തും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയുധ നിർമാണ കമ്പനികൾ തങ്ങളുടെ ഉത്‌പ്പന്നങ്ങളും സേവനങ്ങളും ഒരൊറ്റ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ എക്‌സ്‌പോ 2020 പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും - ഇന്ത്യ എമര്‍ജിംഗ് ഡിഫന്‍സ് മാനുഫാക്ചറിംഗ് ഹബ്
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയുധ നിർമാണ കമ്പനികൾ തങ്ങളുടെ ഉത്‌പന്നങ്ങളും സേവനങ്ങളും ഒരൊറ്റ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ എക്‌സ്‌പോ 2020 പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഇന്ത്യ; എമര്‍ജിംഗ് ഡിഫന്‍സ് മാനുഫാക്ചറിംഗ് ഹബ് എന്നതാണ് എക്‌സ്‌പോയുടെ വിഷയം. ഫെബ്രുവരി 9 വരെ തുടരുന്ന എക്‌സ്‌പോയിൽ അവസാന രണ്ട് ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം നൽകും. ചടങ്ങിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) എന്നിവയുടെ സ്റ്റാളുകൾ ഉണ്ടാകും. അയ്യായിരത്തോളം വിദ്യാർഥികൾക്ക് പരിപാടി കാണാനുള്ള സൗകര്യവും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.