ന്യൂഡല്‍ഹി: ബോഡോ കരാർ ഒപ്പിട്ടതിന്‍റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിലെ കൊക്രാജർ സന്ദർശിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രോഷമായത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വടക്കുകിഴക്കൻ സന്ദർശനമാണിത്.
അസം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്നും. ബോഡോ കരാർ വിജയകരമായി ഒപ്പുവെച്ചതായി അടയാളപ്പെടുത്തുമെന്നും ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം അവസാനിക്കും. സമാധാനത്തിന്‍റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന്‍റെയും തുടക്കമായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. അസമിലെ ബോഡോ ആധിപത്യമുള്ള പ്രദേശങ്ങളിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എൻഡിഎഫ്‌ബി), ബോഡോ സ്റ്റുഡന്‍റ്‌സ് യൂണിയൻ, സിവിൽ സൊസൈറ്റി ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്ന് ജനുവരി 27നാണ് കരാർ ഒപ്പിട്ടത്.