പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും - ലോക് ഡൗണ്‍
കഴിഞ്ഞ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക് ഡൗണ്‍ അവസാനിക്കാനിരിക്കെ നിലവിലുള്ള കൊവിഡ് 19 സാഹചര്യത്തെ കുറിച്ചും ലോക് ഡൗണ്‍ നടപടികളെ കുറിച്ചും പ്രധാനമന്ത്രി ജനങ്ങളെ അറിയിക്കും. ലോക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇതില്‍ പല മുഖ്യമന്ത്രിമാരും ലോക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്.