ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തും. ഈ വർഷം 45-ാം വാർഷികം ആഘോഷിക്കുന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ വിർച്വൽ ഉച്ചകോടിയാണ് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഇന്ത്യ ഐഡിയാസ് ഉച്ചകോടിയുടെ വിഷയം 'മികച്ച ഭാവി കെട്ടിപ്പടുക്കുക' എന്നതാണ്. ഉച്ചകോടിയിൽ ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടക്കും.
ഇന്ത്യ ഐഡിയാസ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും - India Ideas Summit
ഉച്ചകോടിയിൽ ഇന്ത്യ, യുഎസ് നയതന്ത്രജ്ഞർ, ബിസിനസ്, സാമൂഹിക മേഖലകളിൽ നിന്നുള്ള സംസ്ഥാനതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
ഉച്ചകോടിയിൽ ഇന്ത്യ, യുഎസ് നയതന്ത്രജ്ഞർ, ബിസിനസ്, സാമൂഹിക മേഖലകളിൽ നിന്നുള്ള സംസ്ഥാനതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, വിർജീനിയ സെനറ്ററും സെനറ്റ് ഇന്ത്യയുടെ കോ-ചെയറുമായ കോക്കസ് മാർക്ക് വാർണർ, ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ-യുഎസ് സഹകരണം, കൊവിഡിന് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും ഭാവി എന്നിവ ഉൾപ്പെടെയുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.