കേരളം

kerala

ETV Bharat / bharat

ഹരിയാന നിലനിർത്താൻ ബിജെപി; പ്രചാരണത്തിന് മോദിയെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് റാലികളില്‍ പങ്കെടുക്കും. 90 അംഗങ്ങളുള്ള സഭയിൽ 75ലധികം സീറ്റുകൾ നേടാനാണ് ഇക്കൊല്ലം ബിജെപി ലക്ഷ്യമിടുന്നത്.

മോദി നാലുറാലികളില്‍ പങ്കെടുക്കും

By

Published : Oct 7, 2019, 8:42 AM IST

ചണ്ഡീഗഡ്‌ : ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണം വിപുലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബിജെപി നേതാക്കള്‍ വിവിധ റാലികളില്‍ പങ്കെടുക്കും. വരുന്ന രണ്ട് ദിവസം മോദി ഹരിയാനയിലെ നാലു റാലികളിലാണ് പങ്കെടുക്കുക. ഹരിയാനയില്‍ ഒക്ടോബര്‍ 14ന് മോദിയുടെ ആദ്യ റാലി ഫരീദാബാദ് ജില്ലയിലെ ബല്ലഭാഗില്‍ നടക്കും. ദാദ്രി, താനേശര്‍, ഹിസാര്‍ എന്നിവിടങ്ങളിലാണ് മറ്റു റാലികള്‍.

കോമൺ‌വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ ബബിത ഫോഗത്ത്, ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്‍റുമായ അമിത് ഷാ, പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ജെ പി നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യും.

ഒക്ടോബര്‍ ഒമ്പതിന് കൈത്താല്‍, ഹിസാര്‍, ഭിവാനി, റോഹ്തക് ജില്ലകളിലെ റാലിയില്‍ അമിത് ഷാ പങ്കെടുക്കും. ഒക്ടോബര്‍ 11ന് നഡ്ഡ സിര്‍സയിലും ഗുരുഗോവിലെയും റാലികളെ അഭിസംബോധന ചെയ്യും. അതേദിവസം തന്നെയാണ് യോഗി ആദിത്യനാഥും റാലികളില്‍ പങ്കെടുക്കുന്നത്. നിലവില്‍ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 48 അംഗങ്ങളാണുള്ളത്. 90 അംഗങ്ങളുള്ള സഭയിൽ 75ലധികം സീറ്റുകൾ നേടാനാണ് ഇക്കൊല്ലം ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 21 നാണ് ഹരിയാന വോട്ടെടുപ്പ് നടക്കുക.വോട്ടെണ്ണൽ ഒക്ടോബർ 24 ന് നടക്കും.

ABOUT THE AUTHOR

...view details