ന്യൂഡല്‍ഹി:കൊവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്തതിന് ബഹ്‌റൈൻ കിരീടാവകാശിക്കും പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ബഹ്റൈന് ഭരണാധികാരികളെ അഭിനന്ദിച്ച് നരേന്ദ്ര മോദി - കൊവിഡ്
കൊവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായതിന് ബഹ്‌റൈൻ കിരീടാവകാശിക്കും പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
![ബഹ്റൈന് ഭരണാധികാരികളെ അഭിനന്ദിച്ച് നരേന്ദ്ര മോദി PM Modi thanks Bahrain prince partnership in fight against pandemic Bahrain's crown prince expressed gratitude PM Modi thanks Bahrain's crown prince for partnership in fight against pandemic PM Modi Bahrain's crown prince fight against pandemic കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായ ബഹ്റൈന്‍ കിരീട അവകാശിക്ക് നന്ദി;പ്രധാനമന്ത്രി കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായ ബഹ്റൈന്‍ കിരീട അവകാശിക്ക് നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സൽമാൻ ബിൻ ഹമദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10430993-23-10430993-1611963171494.jpg)
ഇതിനുമുമ്പ്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക കൊവിഷീൽഡ് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള സഹകരണത്തിന് ബഹ്‌റൈൻ കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ചിരുന്നു. 2019 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയിന്‍റ് കമ്മീഷന്‍റെ മൂന്നാം യോഗത്തിനായി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഉടൻ ഇന്ത്യ സന്ദർശിക്കുന്നുണ്ട്.
കൊവിഡ് -19 കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയും ബഹ്‌റൈനും മികച്ച സഹകരണമാണ് നടത്തിയത്. കഴിഞ്ഞ ദിവസം ബഹ്‌റൈന് സമ്മാനമായി 1,00,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ ഇന്ത്യ നൽകി. നേരത്തെ, ബഹ്‌റൈനായി 15 ദശലക്ഷം എച്ച്സിക്യു ഗുളികകൾ രാജ്യം നൽകിയിരുന്നു. കൂടാതെ ബഹ്‌റൈനിൽ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യൻ നഴ്‌സുമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ബഹ്‌റൈനിൽ എത്തിക്കുന്നതിന് പ്രത്യേക വിമാനവും ഏർപ്പെടുത്തിയിരുന്നു.വന്ദേ ഭാരത് മിഷന് കീഴിൽ 60,000 ഇന്ത്യൻ പൗരന്മാർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു.