ന്യൂഡൽഹി: ഇന്ത്യ- ശ്രീലങ്ക ഉഭയകക്ഷി ഉച്ചകോടി അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ശ്രീലങ്കയുമായുള്ള ബന്ധം ആയിരകണക്കിന് വർഷം മുമ്പെ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്കോടിയിൽ പറഞ്ഞു. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വെർച്ച്വൽ ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ഇന്ത്യയെ പ്രകീർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സെ.