ശ്രീലങ്കൻ പ്രസിഡന്‍റും നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി - modi
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സിരിസേനയും മറ്റ് ബിംസ്റ്റക്ക് അംഗങ്ങളും പങ്കെടുത്തിരുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ന് നിശ്ചയിച്ചിരിക്കുന്ന അഞ്ച് സമ്മേളനങ്ങളിൽ ആദ്യത്തേതാണ് ഹൈദരാബാദ് ഹൗസിൽ നടന്നത്. സിരിസേനയും മറ്റ് ബിംസ്റ്റക്ക് അംഗങ്ങളും വ്യാഴാഴ്ച നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഇന്നലെ ക്രിഗ്സ് റിപ്പബ്ലിക്ക് പ്രസിഡന്‍റ് സൂറോൺബേ ഷറിപോവിച്ചുമായും മോദി കൂടികാഴ്ച നടത്തിയിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സ്ഥാനമേൽക്കുന്നത്. മോദി മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടംനേടിയിട്ടുണ്ട്.