ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തു. "അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിക്കാൻ ഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യാ-അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നു. കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളും ചര്‍ച്ചയായി - മോദി ട്വീറ്റ് ചെയ്‌തു.
ജോ ബൈഡന് അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി - ഇന്ത്യാ അമേരിക്ക ബന്ധം
കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളും ചര്‍ച്ചയായെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
വൈസ് പ്രസിഡന്‍റായി വിജയിച്ച കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു. കമലാ ഹാരിസിന്‍റെ വിജയം ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് അഭിമാനമുള്ള കാര്യമാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കമലാ ഹാരിസിന്‍റെ സാന്നിധ്യം ശക്തി നല്‍കുമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോ ബൈഡനെ മോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ അമേരിക്കൻ പ്രസിഡന്‍റുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ വൈസ് പ്രസിഡന്‍റായിരിക്കെ ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്താനുള്ള ബൈഡന്‍റെ ശ്രമങ്ങള്‍ വിലമതിക്കാത്തതായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ട്രംപിന് മുമ്പ് അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയുടെ വൈസ് പ്രസിഡന്‍റ് ജോ ബൈഡനായിരുന്നു.