ന്യൂഡൽഹി:ബിഹാർ, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണിലൂടെ സംസാരിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് വിവരങ്ങൾ ആരാഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,902 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം ഞായറാഴ്ച 10,77,618 ൽ എത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.