ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തുന്ന തമാശ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കുതിരക്കച്ചവടത്തിലൂടെ എംഎൽഎമാരുടെ നിരക്ക് വർധിപ്പിച്ചെന്നും എന്ത് തമാശയാണ് ബിജെപി രാജസ്ഥാനിൽ നടത്തുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു. സഞ്ജീവിനി കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിക്കേസിൽ ഗജേന്ദ്ര സിംഗ് ശെഖാവത്തിന്‍റെ പേരും ഉയർന്ന സാഹചര്യത്തിൽ ധാർമികതയുണ്ടെങ്കിൽ കേന്ദ്രമന്ത്രി രാജി വെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ കോടതി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി രാജസ്ഥാനിലെ തമാശ അവസാനിപ്പിക്കണമെന്ന് അശോക് ഗെലോട്ട് - Horse Trading
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഴുവനായും കുതിരക്കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ തുടങ്ങിയ നിരവധി മന്ത്രിമാർ ഇതിൽ പങ്കാളികളാണെന്നും അശോക് ഗെലോട്ട് ആരോപിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം വലിയ കളികളാണെന്നും കർണാടകക്കും മധ്യപ്രദേശിനും ശേഷം ഇപ്പോൾ രാജസ്ഥാനിലെ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഴുവനായും കുതിരക്കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ തുടങ്ങിയ നിരവധി മന്ത്രിമാർ ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിൽ ഗെലോട്ടിന് പിന്തുണ നൽകുന്ന എംഎൽഎമാരെ കഴിഞ്ഞ ദിവസം ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബാഹ്യ സമ്മർദ്ദത്തിൽ നിന്നും മാറ്റിനിർത്താനാണ് അവരെ ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് ഗോലോട്ട് അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റ് 14ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം ആരംഭിക്കാൻ ഇരിക്കെയാണ് പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി ഗെലോട്ട് രംഗത്തെത്തിയത്.