ന്യൂഡൽഹി:ദീപം കത്തിക്കാൻ ആഹ്വാനം ചെയ്യുകയല്ല നിർദ്ധനര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയും അതിന്‍റെ ക്രമീകരണങ്ങൾ നടത്തുകയുമാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്. കൊവിഡിനെതിരെയുള്ള പേരാട്ടത്തിന് എല്ലാ ബൾബുകളും അണച്ച് ദീപം കത്തിക്കേണ്ട ആവശ്യമില്ലെന്നും വഴിയിൽ ഉറങ്ങുന്നവനും കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കാനാണ് പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, എല്ലാ ലൈറ്റുകളും ഒരേ സമയം അണക്കുന്നത് വലിയ വൈദ്യുതി തകരാറിന് കാരണമാകുമെന്നും ഇത്തരത്തിൽ ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്താല്‍ പവര്‍ ഗ്രിഡ് തകരാറിലാകുമെന്നും അത് എല്ലാ അടിയന്തര സേവനങ്ങളുടെയും പരാജയത്തിലേക്ക് നയിക്കുമെന്നും മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രി നിതിന്‍ റാവത്ത് പറഞ്ഞതായി ഹുസൈൻ ദൽവായ് ഓര്‍മ്മപ്പെടുത്തി.
വിളക്ക് തെളിയിക്കുകയല്ല; ഭക്ഷണം എത്തിക്കാനാണ് പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ഹുസൈൻ ദൽവായ് - ഹുസൈൻ ദൽവായ്
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ന് രാത്രി 9 മണിക്ക് വീടുകളിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യാനും മെഴുകുതിരിയോ ടോർച്ചോ ഉപയോഗിച്ച് ഒൻപത് മിനിറ്റ് നേരം വീടുകളുടെ വാതിൽ വന്ന് നിൽക്കണമെന്ന് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.
![വിളക്ക് തെളിയിക്കുകയല്ല; ഭക്ഷണം എത്തിക്കാനാണ് പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ഹുസൈൻ ദൽവായ് PM Modi should provide food for needy people rather than calling for lighting lamps says Hussain Dalwai ഹുസൈൻ ദൽവായ് ലോക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6666336-174-6666336-1586057289218.jpg)
ഹുസൈൻ ദൽവായ്
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഞായറാഴ്ച (ഏപ്രിൽ 5) രാത്രി 9 മണിക്ക് വീടുകളിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യാനും മെഴുകുതിരിയോ ടോർച്ചോ ഉപയോഗിച്ച് ഒൻപത് മിനിറ്റ് നേരം വീടുകളുടെ വാതിൽ വന്ന് നിൽക്കണമെന്ന് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രധാന മന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. നിലവിൽ കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യത്ത് 21 ദിവസ ലോക്ഡൗൺ നിലനിൽക്കുകയാണ്.