കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി

പഞ്ചാബിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ കൊവിഡ്, കാർഷിക നിയമങ്ങൾ, ഹത്രാസ് സംഭവം തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് രാഹുൽ ഉന്നയിച്ച ചോദ്യങ്ങളും ട്വിറ്ററിനൊപ്പം രാഹുൽ ഗാന്ധി പങ്ക് വെച്ചു.

PM Modi should break silence and answer the nation  Rahul Gandhi  PM Modi should break silence  break silence and answer the nation  പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം  പ്രധാനമന്ത്രി മൗനം വെടിയണം  ന്യൂഡൽഹി  കോൺഗ്രസ്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി

By

Published : Oct 7, 2020, 1:03 PM IST

ന്യൂഡൽഹി:പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാജ്യത്ത് നിലവിൽക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ജി, തുരങ്കത്തിൽ പോയി തനിയേ കൈ വീശികാണിക്കുന്നത് നിർത്തണമെന്നും മൗനം വെടിഞ്ഞ് ചോദ്യങ്ങളെ അഭിമുഖീകരിക്കണമെന്നും രാജ്യത്തിന് നിരവധി കാര്യങ്ങൾ നിങ്ങളോട് ചോദിക്കാനുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഉത്തരാഖണ്ഡിലെ റോഹ്താങ് അടൽ തുരങ്കത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി കാഴ്ചക്കാരില്ലാത്ത തുരങ്ക പാതയിലൂടെ കൈ വീശി കാണിച്ച് യാത്ര ചെയ്യുന്നത് ചർച്ചയായിരുന്നു. പഞ്ചാബിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ കൊവിഡ്, കാർഷിക നിയമങ്ങൾ, ഹത്രാസ് സംഭവം തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ഉന്നയിച്ച ചോദ്യങ്ങളും ട്വിറ്ററിനൊപ്പം രാഹുൽ ഗാന്ധി പങ്ക് വെച്ചു.

തന്‍റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി മോദി 1,200 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈനയ്ക്ക് കൈമാറിയതായി ഇന്നലെ രാഹുൽ പറഞ്ഞിരുന്നു. നിലവിൽ രാജ്യത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങളിൽ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് നിലവിലുള്ള കാർഷിക ഘടനയെ നശിപ്പിക്കുന്ന ഇരുണ്ട നിയമങ്ങൾ പഞ്ചാബിനെയും ഹരിയാനയെയും സാരമായി ബാധിക്കുമെന്ന് ഖേതി ബച്ചാവോ യാത്രക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ഇരുണ്ട നിയമങ്ങൾക്ക് എതിരാണ് തങ്ങൾ നടത്തുന്ന യാത്രയെന്നും പുതിയ കാർഷിക നിയമങ്ങൾ രാജ്യത്ത് നിലവിലുള്ള കാർഷിക, ഭക്ഷ്യസുരക്ഷയുടെ ഘടനയെ നശിപ്പിക്കുമെന്നും നിയമങ്ങൾ പഞ്ചാബിനെയും ഹരിയാനയെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

ABOUT THE AUTHOR

...view details