കേരളം

kerala

ETV Bharat / bharat

വലയ സൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവെച്ച് നരേന്ദ്രമോദി - വലയ സൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ

കോഴിക്കോട്ടെ വലയ സൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Solar eclipse PM Modi Narendra Modi വലയ സൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ പങ്കുവെച്ച് നരേന്ദ്രമോദി
വലയ സൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവെച്ച് നരേന്ദ്രമോദി

By

Published : Dec 26, 2019, 12:06 PM IST


ന്യൂഡൽഹി: വലയ സൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണവും അന്തരീക്ഷം മേഘാവൃതം ആയതിനാലും മോദിക്ക് സൂര്യാഗ്രഹണം കാണാനായില്ല. പക്ഷെ കോഴിക്കോട്ടെ വലയ സൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല വിദഗ്ദരുമായി ചർച്ച ചെയ്ത് വലയ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പഠിച്ചെന്നും മോദി ട്വീറ്റ് ചെയ്തു.

അതേ സമയം മോദി സൂര്യഗ്രഹണം കാണുന്ന ദൃശ്യങ്ങള്‍ മീം ആകും എന്നുള്ള ട്വീറ്റിന് നിങ്ങള്‍ നന്നായി ആസ്വദിച്ചോളൂ എന്നാണ് മോദി മറുപടി നല്‍കിയത്.

ABOUT THE AUTHOR

...view details