കേരളം

kerala

ETV Bharat / bharat

കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ - കൊല്‍ക്കത്ത

നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത പോർട്ട് ട്രസ്റ്റിൻെറ 150-ാം വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല.

Kolkata Port Trust  Mamata Banerjee  150th-anniversary celebrations  PM Modi  കൊല്‍ക്കത്ത തുറമുഖം  ശ്യാമ പ്രസാദ് മുഖര്‍ജി  മോദി  കൊല്‍ക്കത്ത  മമത ബാനര്‍ജി
കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം; പുനര്‍നാമകരണം ചെയ്‌ത് മോദി

By

Published : Jan 12, 2020, 3:01 PM IST

കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖത്തിന് ശ്യാമ പ്രസാദ് മുഖര്‍ജി എന്ന് പുനര്‍നാമകരണം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജനസംഘ സ്ഥാപകനാണ് ശ്യാമ പ്രസാദ് മുഖര്‍ജി. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത പോർട്ട് ട്രസ്റ്റിൻെറ 150-ാം വാര്‍ഷികാഘോഷവേളയിലായിരുന്നു മോദിയുടെ പ്രഖ്യാപനം. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല.

ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുന്‍നിരയില്‍ പോരാടുകയും വികസനത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്‌ത ഇതിഹാസമാണ് ശ്യാമ പ്രസാദ് മുഖര്‍ജി എന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയംപര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് കൊല്‍ക്കത്ത തുറമുഖം. ഇന്ന് 150-ാം വാർഷികം ആഘോഷിക്കുമ്പോൾ തുറമുഖത്തെ പുതിയ ഇന്ത്യയുടെ ശക്തമായ പ്രതീകമാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details