ന്യൂഡൽഹി: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ. രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ശ്രീ ലാൽജി ടണ്ടൻ സമൂഹത്തെ സേവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്‍റെ സ്മരണയാണ്. ഉത്തർപ്രദേശിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫലപ്രദമായ ഒരു രക്ഷാധികാരിയായിരുന്നു അദ്ദേഹമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ലാല്‍ജി ടണ്ടനുമൊത്തുള്ള ചിത്രവും മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു,
"ലാൽജി ടണ്ടന് ഭരണഘടനാപരമായ കാര്യങ്ങളിൽ നല്ല പരിചയമുണ്ടായിരുന്നു. പ്രിയപ്പെട്ട അടൽ ജിയുമായി ദീർഘവും അടുത്തതുമായ ബന്ധം അദ്ദേഹം പുലർത്തി. ആ സമയത്ത് ശ്രീ ടണ്ടന്‍റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.