ഭുവന്വേശ്വര്‍:ഫാനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. രാവിലെ ഒഡീഷയിലെത്തിയ മോദി മുഖ്യമന്ത്രി നവീൻ പട്നായിക്കിനൊപ്പമാണ് ഹെലികോപ്ടറില്‍ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം നവീൻ പട്നായിക്കുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഒഡീഷയിലെ ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു - നരേന്ദ്രമോദി
ഫാനി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒഡീഷക്ക് 1000 കോടിയിലധികം നല്‍കുമെന്ന് പ്രധാനമന്ത്രി
സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപ കൂടി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 381 കോടി രൂപയായിരുന്നു നേരത്തെ കേന്ദ്രം അനുവദിച്ചിരുന്നത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നും നരേന്ദ്രമോദി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്താൻ കേന്ദ്ര സംഘം ഒഡീഷ സന്ദര്‍ശിക്കുമെന്നും മോദി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാം സഹായവും കേന്ദ്രം ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒഡീഷയില്‍ വീശിയടിച്ച ഫാനി ചുഴലിക്കാറ്റില്‍ 34 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശ മേഖലയിലെ 12 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.