കേരളം

kerala

ETV Bharat / bharat

സർദാർ പട്ടേലിന് ചരമവാർഷികം അർപ്പിച്ച് പ്രധാനമന്ത്രി - സർദാർ പട്ടേലിന്‍റെ ചരമ വാർഷികം

പട്ടേലിന്‍റെ അതുല്യ സേവനത്തിൽ തങ്ങൾ പ്രചോദിതരായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

ays tributes to Sardar Patel on his death anniversary  tributes to Sardar Patel on his death anniversary  മോദി ട്വിറ്റർ  പ്രധാനമന്ത്രി ട്വിറ്റർ  സർദാർ പട്ടേലിന് ചരമവാർഷികം അർപ്പിച്ച് പ്രധാനമന്ത്രി  സർദാർ പട്ടേലിന്‍റെ ചരമ വാർഷികം
സർദാർ പട്ടേലിന് ചരമവാർഷികം അർപ്പിച്ച് പ്രധാനമന്ത്രി

By

Published : Dec 15, 2019, 12:11 PM IST

ന്യൂഡൽഹി:ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന് ചരമവാർഷികം ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. മഹാനായ സർദാർ പട്ടേലിന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ അതുല്യ സേവനത്തിൽ തങ്ങൾ പ്രചോദിതരായിരിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

ഐക്യ ഇന്ത്യയെ വിഭാവനം ചെയ്ത സർദാർ പട്ടേൽ നമുക്കെല്ലാവർക്കും പ്രചോദനമേകുന്ന സവിശേഷ ഉറവിടമാണെന്ന് അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്ക് വഹിച്ച അദ്ദേഹം ദേശീയദ്ഗ്രഥനത്തിനായും നിലകൊണ്ടു.സർദാർ പട്ടേലിന്റെ ആശയങ്ങളുടേയും നേതൃത്വത്തിന്‍റേയും പ്രചോദനത്തിൽ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നിന്ന് അഴിമതി, ജാതി, ന്യൂനപക്ഷ പ്രീണനം എന്നിവ ഇല്ലാതാക്കി സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു ഇന്ത്യ സൃഷ്ടിച്ചു. ഇന്ന് സർദാർ പട്ടേലിന് ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. അമിത് ഷാ ട്വീറ്റ് ചെയ്തു.

1875 ഒക്ടോബർ 31ന് ഗുജറാത്തിൽ ജനിച്ച പട്ടേൽ അഭിഭാഷകനായിരുന്നു. ശേഷം സ്വാതന്ത്ര്യ സമരം നയിക്കാൻ ഇറങ്ങി പുറപ്പെട്ട അദ്ദേഹം സ്വതന്ത്ര റിപ്പബ്ലിക്ക് കെട്ടിപ്പടുക്കുന്നതിനായി 562 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചു. നെഹ്റുവുമായും ഗാന്ധിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും കോൺഗ്രസിനൊപ്പം നിലനിന്നു.1950 ഡിസംബർ 15നാണ് അദ്ദേഹം അന്തരിച്ചത്.

ABOUT THE AUTHOR

...view details