ന്യൂഡൽഹി: മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 95-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, കാബിനറ്റ് മന്ത്രിമാർ, മറ്റ് ബിജെപി നേതാക്കൾ എന്നിവർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ലഖ്‌നൗവിലെ ലോക് ഭവനിൽ വാജ്‌പേയിയുടെ പ്രതിമ, പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. 1991, 1996, 1998, 1999, 2004 തുടങ്ങിയ അഞ്ച് തവണയാണ് ലോക്‌സഭയിൽ വാജ്‌പേയി ലഖ്‌നൗവിനെ പ്രതിനിധീകരിച്ചത്.
ഓർമ്മയില്‍ അടല്‍ജി; ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - നരേന്ദ്ര മോദി
ലഖ്‌നൗവിലെ ലോക് ഭവനിൽ വാജ്‌പേയിയുടെ പ്രതിമ പ്രധാന മന്ത്രി മോദി അനാച്ഛാദനം ചെയ്യും. തുടർന്ന് അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ സർവകലാശാലക്ക് അദ്ദേഹം തറക്കല്ലിട്ടു.
95ആം ജന്മവാർഷിക ദിനത്തിൽ വാജ്‌പേയിക്ക് ആദരാജ്ഞലി അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ലഖ്‌നൗവിൽ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ സർവകലാശാലക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതിനായി 50 ഏക്കർ സ്ഥലമാണ് ഉത്തർപ്രദേശ് സർക്കാർ കൈമാറാൻ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.