ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി ലാല ലജ്‌പത് റായിയുടെ 155-ാം ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് മോദി ട്വീറ്റ് ചെയ്തു.
155-ാം ജന്മവാർഷിക ദിനത്തിൽ ലാല ലജ്‌പത് റായിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി - 155-ാം ജന്മവാർഷിക ദിനത്തിൽ ലാല ലജ്‌പത് റായിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും റായിയെ അനുസ്‌മരിച്ചു.
155-ാം ജന്മവാർഷിക ദിനത്തിൽ ലാല ലജ്‌പത് റായിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
" പഞ്ചാബ് കേസരി ലാല ലജ്‌പത് റായിയുടെ ജന്മവാർഷിക ദിനത്തിൽ അഭിവാദ്യം അർപ്പിക്കുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച അദ്ദേഹത്തിന്‍റെ കഥ എപ്പോഴും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രചോദനമാകും'' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും റായിയെ അനുസ്‌മരിച്ചു. “ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് ലാലാജിക്ക് രാജ്യം ഹൃദയംഗമമായ ആദരം അർപ്പിക്കുന്നു”വെന്നാണ് രാജ്‌നാഥ് സിങ്ങ് ട്വീറ്റ് ചെയ്തത്.