ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് നരേന്ദ്രമോദി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം. രാജ്യം നെഹ്റുവിന്‍റെ 55ആം ചരമവാര്‍ഷിം ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് നെഹറുവിന്‍റെ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ സ്വന്തം മണ്ഡലമായ വാരണസിയില്‍ സന്ദര്‍ശനം നടത്തുകയാണ് പ്രധാനമന്ത്രി. ചരമവാര്‍ഷികത്തിന്‍റെ ഭാഗമായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ് തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കള്‍ ശാന്തിവനത്തിലെത്തി നെഹ്റുവിന്‍റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
നെഹ്റുവിന്‍റെ സംഭാവനകള്‍ അവിസ്മരണീയമെന്ന് മോദിയുടെ ട്വീറ്റ് - സന്ദര്‍ശനം
രാജ്യം നെഹ്റുവിന്‍റെ 55ആം ചരമവാര്‍ഷിം ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് നരേന്ദ്രമോദിയുടെ ട്വീറ്റ്

ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമെന്ന് മോദിയുടെ ട്വീറ്റ്
സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയുടെ ശക്തനായ വക്താവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് നെഹ്റുവിന്‍റെ ഏറ്റവും വലിയ നേട്ടമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.