ന്യൂഡല്‍ഹി:മുന്‍ കേന്ദ്ര ധനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിക്ക് ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്‍റെ ഊഷ്മളമായ വ്യക്തിത്വവും, ബുദ്ധിയും, നിയമപരമായ മിടുക്കും, വിവേകവുമെല്ലാം ജെയ്റ്റ്ലിയെ അടുത്തറിയുന്നവര്‍ക്ക് നഷ്ടമായതായി പ്രധാനമന്ത്രി പറഞ്ഞു. സുഹൃത്ത് അരുൺ ജെയ്റ്റ്‌ലി ജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.
ജെയ്റ്റ്‌ലി ഒരു മികച്ച പാർലമെന്‍റ് അംഗമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ അറിവും ഉൾക്കാഴ്ചയും സമാന്തരങ്ങളാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് ശാശ്വത സംഭാവന നൽകിയ ജെയ്റ്റ്ലി വലിയ അഭിനിവേശത്തോടും ഭക്തിയോടും കൂടി രാജ്യത്തെ സേവിച്ചു. ഹൃദയംഗമമായ ആദരാഞ്ജലികൾ എന്നും അദ്ദേഹം പറഞ്ഞു.