ന്യൂഡല്‍ഹി: രാജ്യത്തെ ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോജി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് തര്‍ക്കിക്കേണ്ട ഒരു വിഷയമല്ല. രാജ്യത്തിന്‍റെ ആവശ്യമാണ്. രാജ്യത്ത് പല സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വികസന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ച് പഠിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ വരാണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്ന മോദി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പദ്ധതി ആവര്‍ത്തിച്ച് പ്രധാനമന്ത്രി - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
പഴയ നിയമങ്ങളും രീതികളും കാലത്തിനനുസരിച്ച് മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് തീര്‍ത്തും അനാവശ്യമായ കാര്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയാലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയാലും ഒരേ വോട്ടര്‍ പട്ടിക മതി. എന്നാല്‍ ഇപ്പോള്‍ രണ്ട് പട്ടികയാണുള്ളത്. എന്തിനാണ് ഇത്തരത്തില്‍ സമയം പാഴാക്കുന്നതെന്ന് മോദി ചോദിച്ചു.
പഴയ നിയമങ്ങളും രീതികളും കാലത്തിനനുസരിച്ച് മാറ്റണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിയമത്തിന്‍റെ ഭാഷ ലളിതമായിരിക്കണമെന്നും സാധാരണക്കാരന് എളുപ്പത്തില്‍ മനസിലാകുന്നതായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം നമ്മുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചാല്‍ അവകാശങ്ങള്‍ നമ്മളിലേക്ക് താനെ എത്തുമെന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ പല നിയമങ്ങളുടെയും പ്രസക്തി ഇല്ലാതാകും. അവ മാറ്റണം. കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കിടെ നിരവധി നിയമങ്ങള്‍ അത്തരത്തില്‍ മാറ്റിയിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ ആവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.