ന്യൂഡൽഹി:ആറ് കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രധാനമന്ത്രി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതും.
2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങിയത്. അന്ന് 2354 പേരാണ് മോദിയെ ഫോളോ ചെയ്തിരിന്നത്. തുടർന്ന് 2019 സെപ്റ്റംബറിൽ മോദിയുടെ അക്കൗണ്ട് 50 ദശലക്ഷം ആളുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 10 മാസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിക്ക് 10 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ അദ്ദേഹം ഇന്ത്യയിലെ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഏറ്റവും ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി.