പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ഇന്ന് - മൻ കി ബാത്ത് ഇന്ന്
പരിപാടിയുടെ 70-ാമത്തെ പതിപ്പാണിത്.
പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ആരംഭിക്കുക. പരിപാടിയുടെ 70-ാമത്തെ പതിപ്പാണിത്. ഇതിലേക്ക് ജനങ്ങളുടെ വിലപ്പെട്ട ആശയങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നതായി കഴിഞ്ഞ ഒക്‌ടോബർ 10ന് മോദി പറഞ്ഞിരുന്നു. എല്ലാ മാസവും അവസാന ഞായറാഴ്‌ച ഓൾ ഇന്ത്യ റേഡിയോയിൽ പ്രേക്ഷേപണം ചെയ്യുന്ന റേഡിയോ പ്രോഗ്രാമാണ് 'മാൻ കി ബാത്ത്'.