ന്യൂഡൽഹി: ഡൽഹി രാജ്പഥിലെ ‘ഹുനാർ ഹത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനം. ഇന്ത്യാ ഗേറ്റിലെത്തി അവിടുത്തെ ലിറ്റി ചോഖ എന്ന ഭക്ഷണം കഴിക്കുന്ന ചിത്രം മോദി ട്വിറ്ററിൽ പങ്കുവച്ചു. ഭക്ഷണം മാത്രമല്ല, കുൽഹാർ ചായയും കുടിച്ചിട്ടാണ് പ്രധാനമന്ത്രി മടങ്ങിയത്.
ലിറ്റി ചോഖയും ഒപ്പം കുൽഹാർ ചായയും; ഹുനാർ ഹത്തിൽ അപ്രതീക്ഷിത അഥിതിയായി മോദി - ലിറ്റി ചോഖയും കുൽഹാർ ചായയും കുടിച്ച് മോദി
കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയമാണ് ഹുനാർ ഹത്ത് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മോദി
കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഹുനാർ ഹത്തിൽ എത്തിയത്. കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയമാണ് ഹുനാർ ഹത്ത് മേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മേളയ്ക്ക് എത്തിയപ്പോള്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടക്കം ആശ്ചര്യപ്പെട്ടു. മേളയിലെത്തിയ അദ്ദേഹം 50 മിനിറ്റോളം അവിടെ ചിലവഴിച്ചു.