കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച് മുഖ്താർ അബ്ബാസ് നഖ്‌വി - PM Modi

പ്രാദേശികമായി നിർമ്മിക്കുന്ന ചരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അതിനാൽ രാജ്യത്തെ ആഗോള തലത്തിലേക്ക് കൊണ്ട് പോകുന്നതിന് പ്രദേശിക ചരക്കുകളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നഖ്‌വി പറഞ്ഞു

ന്യൂഡൽഹി  new delhi  സാമ്പത്തിക പാക്കേജ്  Financial package  PM Modi  Mukhtar Abbas Naqvi
പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച് മുഖ്താർ അബ്ബാസ് നഖ്‌വി

By

Published : May 13, 2020, 5:55 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി.

പ്രാദേശികമായി നിർമ്മിക്കുന്ന ചരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അതിനാൽ രാജ്യത്തെ ആഗോള തലത്തിലേക്ക് കൊണ്ട് പോകുന്നതിന് പ്രദേശിക ചരക്കുകളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നഖ്‌വി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്‍റെ ശക്തിയെക്കുറിച്ചും കഴിവിനെക്കുറിച്ചും നമ്മെ ബോധവാന്മാരാക്കി. നമുക്ക് സ്വദേശിവൽക്കരണത്തിന് അവകാശമുണ്ട്. നമ്മൾ അതിന് വേണ്ടി ശബ്‌ദമുയർത്തണമെന്നും നഖ്‌വി പറഞ്ഞു. ലോക്ക് ഡൗണിനെക്കുറിച്ച് സംസാരിക്കവെ കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങൾ ലോകരജ്യങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയിൽ ഈ പ്രശ്നങ്ങൾ കുറയുന്നതിന് നമ്മുടെ രാഷ്ട്രം പ്രധാന മന്ത്രിയോടൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു. വരും ദിവസങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വെക്കുന്ന മാർഗനിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പത്രസമ്മേളനത്തിൽ നല്ല പ്രഖ്യാപനങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച പ്രതിപക്ഷ നേതാക്കളെ നഖ്‌വി വിമർശിച്ചു. കോൺഗ്രസിന്‍റെയും മറ്റ് ചില നേതാക്കളുടെയും പ്രതികരണങ്ങൾ താൻ ശ്രദ്ധിച്ചു. അവരുടെ പ്രതികരണങ്ങളിൽ അറിവില്ലായ്‌മ വ്യക്തമാണെന്നും നഖ്‌വി പറഞ്ഞു.

ABOUT THE AUTHOR

...view details