പ്രധാനമന്ത്രി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും - കൊവിഡ് അവലോകന യോഗം 23ന്
സെപ്‌റ്റംബർ 23നാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തുകയെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രേ മോദി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. സെപ്‌റ്റംബർ 23നാകും കൂടിക്കാഴ്‌ചയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്‌ട്ര, ഡൽഹി, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങലിലെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്‌ചയിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി തുടർച്ചയായി കൂടിക്കാഴ്‌ചകൾ നടത്തുന്നുണ്ട്. കൊവിഡ് സാരമായി ബാധിക്കുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓഗസ്റ്റ് 11ന് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.