ന്യൂഡല്‍ഹി: ബിഹാറിലെ ദേശീയ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർത്ഥികളെ പിന്തുണച്ച് നാല് റാലികളെ അഭിസംബോധന ചെയ്യാൻ ഭാരതീയ ജനതാ പാർട്ടി ഒക്ടോബർ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം തേടി. എൻഡിഎ സ്ഥാനാർത്ഥികൾക്കുവേണ്ടി ബക്‌സാർ, ജെഹാനാബാദ്, റോഹ്താസ്, ഭാഗൽപൂർ എന്നിവിടങ്ങളിൽ നടക്കുന്ന റാലികളാണ് പ്രധാനമന്ത്രിക്ക് നിർദ്ദേശിച്ചവയെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഈ വേദികളിൽ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളോടൊപ്പം ഈ റാലികളിൽ പങ്കെടുക്കാൻ സാധ്യതയുള്ള മറ്റ് നേതാക്കൾക്കും വേണ്ട സുരക്ഷ ശക്തമാക്കും. പാർട്ടിയുടെ ഏറ്റവും വലിയ സ്റ്റാർ പ്രചാരകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, സഖ്യത്തിന് വോട്ട് നേടുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ മോദിയുടെ പ്രശസ്തി വർദ്ധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 10 ന് വോട്ടെണ്ണൽ നടക്കും.
കൊവിഡ് വ്യാപന ഘട്ടത്തിനിടയിൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികൾ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് നടത്തും. അടുത്ത ഘട്ട തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി മോദി ഒരു ദിവസം നാല് റാലികളെ അഭിസംബോധന ചെയ്യും. ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനായി ഉന്നത നേതൃത്വം അണിനിരക്കുന്നുണ്ട്. നിതീഷ് സർക്കാരിനു കീഴിൽ വികസനമാണ് പ്രവര്‍ത്തകര്‍ പറയുന്ന ഏറ്റവും വലിയ തുറുപ്പ് ചീട്ട്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 10 നാണ് വോട്ടെണ്ണൽ .