ന്യൂഡൽഹി: എംഎസ്‌എംഇകളുടെ ശാക്തീകരണത്തിനായി 'ചാമ്പ്യൻസ്' ടെക്‌നോളജി പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനും, പുതിയ സംരംഭകർക്കായുള്ള പ്ലാറ്റ്‌ഫോമാണ് 'ചാമ്പ്യൻസ്' എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി 'ചാമ്പ്യൻസ്' പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം ചെയ്‌തു - MSME
പുതിയ അവസരങ്ങൾ കണ്ടെത്താൻ എംഎസ്എംഇകളെ 'ചാമ്പ്യൻസ്' പ്ലാറ്റ്‌ഫോം സഹായിക്കും.
പ്രധാനമന്ത്രി 'ചാമ്പ്യൻസ്' പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം ചെയ്‌തു
നിലവിലെ സാഹചര്യത്തിൽ എംഎസ്‌എംഇകളെ സഹായിക്കുന്നതിനായാണ് ഇൻഫർമേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഈ പദ്ധതി തയ്യാറാക്കിയത്. പുതിയ അവസരങ്ങൾ കണ്ടെത്താൻ എംഎസ്എംഇകളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.