ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊവിഡ് പടരുകയാണ്. വ്യാപനം തടയാനുള്ള നടപടികളൊന്നും കേന്ദ്രം എടുക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി നിശബ്‌ദനാണ്. അദ്ദേഹം കീഴടങ്ങിയിരിക്കുന്നുവെന്നും മഹാമാരിക്കെതിരെ പോരാടാന്‍ വിസമ്മതിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റില്‍ പറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം 407 മരണവും ആകെ കേസുകളുടെ എണ്ണം 4.9 ലക്ഷവും കടന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന.
പ്രധാനമന്ത്രി മൗനത്തില്‍, കൊവിഡ് വ്യാപനം തടയാന്‍ നടപടികളെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
കൊവിഡ് വ്യാപകമാവുമ്പോള്‍ നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കീഴടങ്ങിയിരിക്കുന്നുവെന്നും മഹാമാരിക്കെതിരെ പോരാടാന്‍ വിസമ്മതിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു
പ്രധാനമന്ത്രി മൗനത്തില്‍, കൊവിഡ് വ്യാപനം തടയാന്‍ നടപടികളെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ട സാഹചര്യത്തിലും പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി ഭയക്കാതെ രാജ്യത്തോട് സത്യം പറയണമെന്നും ചൈന നമ്മുടെ ഭൂമി കയ്യേറിയെന്നും രാജ്യം അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നുവെന്നും ഭയമില്ലാതെ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ കൂടെയുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.